10 ലക്ഷം രൂപയോളം വിലമതിക്കുന്ന അഗര്‍വുഡ് ഓയിലും അഗര്‍വുഡ് തടികഷ്ണവുമായി അസം സ്വദേശി പിടിയില്‍.
അസം നാഗോണ്‍ ഇസ്ലാം നഗര്‍ ഹാരിസ് അലി (25) ആണ് ആര്‍.പി.എഫ്. സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാളുടെ കൈയില്‍നിന്ന് 17 കിലോഗ്രാം അഗര്‍വുഡ് തടിക്കഷ്ണങ്ങളും 850 മില്ലിലിറ്റര്‍ അഗര്‍വുഡ് എണ്ണയും പിടിച്ചെടുത്തു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ വെ ച്ചാണ് ഇയാള്‍ പിടിയിലായത്
ജി.എസ്.ടി. ഒഴിവാക്കി എറണാകുളത്തെ മരടിലുള്ള കടയിലേക്ക് വില്‍ക്കാന്‍ രേഖകളൊന്നുമില്ലാതെ അസമില്‍നിന്ന് ട്രെയിനിലാണ് രണ്ട് ബാഗുകളിലായി ഇയാള്‍ സാധനങ്ങള്‍ എത്തിച്ചത്.
അഗര്‍വുഡ് എണ്ണയുമായി അസം സ്വദേശി പിടിയില്‍
Discussion about this post