വിദ്യാഭ്യാസമേഖലയിലെ വീഴ്ചകളില്‍ ശക്തമായ താക്കീതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് വലിയ പാരമ്പര്യമുണ്ട്. അത് നശിപ്പിക്കുന്ന നടപടികള്‍ ആരില്‍ നിന്നും ഉണ്ടാകരുതെന്ന് ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.
മാര്‍ക്കുദാന വിവാദത്തില്‍ എംജി സര്‍വകലാശാല അധികാരത്തിന് പുറത്തുള്ള നടപടിയാണ് ചെയ്തത്. അത് ശരിയായ നടപടിയായിരുന്നില്ല. എന്നാല്‍ തെറ്റ് തിരിച്ചറിഞ്ഞ് സര്‍വകലാശാല തിരുത്തല്‍ നടത്തിയിട്ടുണ്ട്.
എംജി സര്വകലാശാലയിലെമാര്ക്കുദാനത്തില് മന്ത്രി ജലീലിന് പങ്കില്ല. അദ്ദേഹം കത്തുകൊടുത്തതായി അറിവില്ല. മാര്‍ക്കുദാനത്തിലൂടെ ഡിഗ്രി ലഭിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ സര്‍വകലാശാല നടപടിയെടുത്തു. അതോടെ വിഷയം അവസാനിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസമേഖലയിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 16 ന് നടക്കുന്ന യോഗത്തില്‍ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Discussion about this post