കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ പളളി വികാരിയായിരുന്ന വൈദികനെതിരെ വീട്ടമ്മയുടെ ബലാത്സംഗ പരാതി. ഫാ മനോജിനെതിരെയാണ് വീട്ടമ്മ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മനോജ് വികാരി ആയിരിക്കെ 2017-ല്‍ ബലാത്സംഗം ചെയ്തു എന്നാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്. പളളി വികാരി സ്ഥാനത്ത് നിന്ന് മാറിയ മനോജ് ഇപ്പോള്‍ ഉപരിപഠനം നടത്തുകയാണ്. ഇന്നലെയാണ് വീട്ടമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
Discussion about this post