തിരുവനന്തപുരം: എം.ജി സര്‍വ്വകലാശാല മാര്‍ക്ക് വിവാദത്തില്‍ കൂടുതല്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയില്‍ ക്രമവിരുദ്ധമായി എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. അമിതാധികാരം ഉപയോഗിച്ചിട്ടുണ്ടെന്ന് സിന്‍ഡിക്കേറ്റ് സമ്മതിച്ചു കഴിഞ്ഞു. തെറ്റു തിരുത്താന്‍ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇതിനെ മറ്റുള്ളവര്‍ ഏതു തരത്തില്‍ വ്യാഖ്യാനിക്കുന്നു എന്ന കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സിന്‍ഡിക്കേറ്റംഗം ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയ സംഭവത്തില്‍ ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് വിശദീകരണം ചോദിച്ചു. സംഭവത്തില്‍ കൃത്യമായ വിശദീകരണം ഉടന്‍ നല്‍കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം. സംഭവത്തില്‍ കൃത്യമായ വിശദീകരണം ഉടന്‍ സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Discussion about this post