ഡല്‍ഹി: മുതിര്‍ന്നവരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന 2007-ലെ വയോജന സംരക്ഷണനിയമം ഭേദഗതി ചെയ്യുന്ന കരടുബില്‍ പാര്‍ലമെന്റില്‍ വൈകാതെ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രായമായ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ മരുമക്കള്‍ക്കെതിരേ കേസെടുക്കാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. ഇതിനു കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്കി. നഷ്ടപരിഹാരമായി 10,000 രൂപ വരെ ഈടാക്കാനുള്ള നിര്‍ദേശം ഭേദഗതി നിയമത്തില്‍ എടുത്തുകളഞ്ഞു. പകരം കൂടുതല്‍ വരുമാനമുള്ളര്‍ കൂടുതല്‍ തുക നല്‍കണമെന്നാണ് നിര്‍ദേശം.
നിയമം ലംഘിക്കുന്നവര്‍ കുറഞ്ഞത് 5000 രൂപ പിഴയൊടുക്കുകയോ അല്ലെങ്കില്‍ മൂന്നുമാസം ജയില്‍ശിക്ഷ അനുഭവിക്കുകയോ വേണം. എണ്‍പതിനു മുകളില്‍ പ്രായക്കാരാണ് മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന പരാതിനല്കുന്നതെങ്കില് ആ അപേക്ഷയ്ക്ക് മുന്‍ഗണന നല്‍കണം. അഗതിമന്ദിരങ്ങളും വീടുകളിലെത്തി വയോജനങ്ങള്‍ക്ക് ആവശ്യമായ ശുശ്രൂഷ നല്കുന്ന സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണം. ഇത്തരം കേന്ദ്രങ്ങള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും ഭേദഗതി ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും മുതിര്‍ന്ന പൗരന്മാര്ക്കായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം. അല്ലെങ്കില്‍ ജില്ലാതലത്തില്‍ പ്രത്യേക പോലീസ് യൂണിറ്റുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശിക്കുന്നു.
മക്കളോ മരുമക്കളോ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് ട്രിബ്യൂണലിനെ സമീപിക്കാം.
Discussion about this post