പെരിയമ്പലത്ത് മാതാപിതാക്കളുടെ പരാതിയിൽ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പെരിയമ്പലം കോളനി പയമ്പിള്ളി ബാബു(38)വിനെയാണ് വടക്കേക്കാട് പോലീസ് പിടികൂടിയത്.
വയോധികരായ മാതാപിതാക്കൾ കുന്നംകുളം ഡിവൈ.എസ്.പി.ക്ക് നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.
മകൻ നിരന്തരം ശല്യംചെയ്യുന്നുവെന്നും തങ്ങളെ വീട്ടിൽനിന്നു പുറത്താക്കിയതായും മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.
പെരിയമ്പലം വേട്ടേക്കരൻ ക്ഷേത്രത്തിന്റെ സമീപത്തുവെച്ചാണ് ബാബുവിനെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടിയ ബാബുവിനെ പിന്തുടർന്ന് പിടിക്കുകയായിരുന്നു.
Discussion about this post