തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഔദ്യോഗികമായി തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്തു.
മലയാളി പ്രേക്ഷകന്റെ ആസ്വാദന നിലവാരം കൂടിയതില്‍ ഐഎഫ്എഫ്കെ പങ്കുവഹിച്ചെന്നും വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യപിക്കുന്ന മേളയാണ് ഐഎഫ്എഫ്കെയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
73 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 14 സ്ക്രീനുകളിലായി 15 വിഭാഗങ്ങളിലാണ് പ്രദര്‍ശനം. 9,000ത്തോളം പേര്‍ക്ക് ഒരേ സമയം സിനിമ കാണാം.
മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ മൊബൈല്‍ ആപ്ലിക്കേഷനും ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Discussion about this post