സായുധ സേന പാതക ദിനത്തിൽ സേനയുടെ ക്ഷേമത്തിന് സംഭാവന നൽകാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂനെയിൽ നടന്ന സായുധ സേന പതാക ദിനത്തിലാണ് സൈനിക ക്ഷേമത്തിനായി പ്രത്യേക ഫണ്ട് സമാഹരണ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പദ്ധതിയിലേക്ക് തന്റെ ശമ്പളത്തിൽ നിന്നൊരു തുക പ്രധാന മന്ത്രി നൽകുകയും ചെയ്തു
2016 ൽ രക്തസാക്ഷിത്വം വരിച്ച ജവാന്റെ 8 വയസുള്ള മകൾക്കാണ് പ്രധാന മന്ത്രി തുക കൈമാറിയത്. കുനാൽ ഗോസാവി എന്ന സൈനികന്റെ കുടുംബത്തിനാണ് മോദി ഫണ്ട് കൈമാറിയത്. 2016ൽ ജമ്മുവിൽ നടന്ന ഭീകരാക്രമണത്തിലായിരുന്നു സൈനികൻ വീരചരമം പ്രാപിച്ചത്.
On Armed Forces Flag Day we salute the indomitable courage of our forces and their families.
I also urge you to contribute towards the welfare of our forces. pic.twitter.com/WXQqWAFlPg
— Narendra Modi (@narendramodi) December 7, 2019
നേരത്തെ ട്വീറ്ററിലൂടെയും മോദി സേനയുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി സംഭാവനകൾ ആവശ്യപ്പെട്ടിരുന്നു.
Discussion about this post