ഡല്‍ഹി : ഡല്‍ഹിയിലെ അനജ് മന്ദിയിലുണ്ടായ തീപിടിത്തത്തില്‍ ആളിക്കത്തുന്ന തീ വകവയ്ക്കാതെ ഫയര്മാന് രാജേഷ് ശുക്ല കൈപിടിച്ചു കയറ്റിയത് 11 ജീവനുകളെ. രക്ഷാ പ്രവര്‍ത്തനത്തിനിടെ കാലുകള്‍ക്കു പരുക്കേറ്റ് ഡല്‍ഹി ഫയര്‍ സര്‍വീസിലെ ഉദ്യോഗസ്ഥനായ ശുക്ലയെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്കി.
അതേസമയം രാജേഷ് ശുക്ലക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ് സോഷ്യല്‍മീഡിയയില്‍.
ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജെയ്ന്‍ ആശുപത്രിയിലെത്തി രാജേഷ് ശുക്ലയെ കണ്ടു. ‘അദ്ദേഹമൊരു യഥാര്‍ഥ നായകനാണ്. തീപിടിച്ച സ്ഥലത്ത് ആദ്യമെത്തിയ ഫയര്‍മാനാണ് രാജേഷ് ശുക്ല. 11 ജീവനുകളെ രക്ഷിച്ചു. പരുക്കേറ്റിട്ടും അവസാനം വരെ ശുക്ല തന്റെ ജോലി നിര്‍വഹിച്ചു. ധീരനായ നായകനെ സല്യൂട്ട് ചെയ്യുന്നു’- സത്യേന്ദ്ര ജെയ്ന്‍ ട്വീറ്റ് ചെയ്തു. വടക്കന്‍ ഡല്‍ഹിയിലെ ഫാക്ടറിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന 43 തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post