ലൈംഗിക പീഡനം ചെറുത്ത യുവതിയെ വഴിയില്‍ ആക്രമിച്ച സംഭവത്തില്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച ഊബര്‍ ടാക്‌സി ഡ്രൈവറെ മുനമ്പം പൊലീസ് അറസ്റ്റുചെയ്തു. അയ്യമ്പിള്ളി സ്വദേശി ശബരി കൃഷ്ണയാണ് അറസ്റ്റിലായത്. ബലാത്സംഗത്തിനും അക്രമത്തിനും കേസെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
എടവനക്കാട് സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി അയ്യമ്പിള്ളിയില്‍ വെച്ച് പരാതിക്കാരിയായ യുവതിയുടെ തലയില്‍ ഇടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു..
യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി പല തവണ പീഡിപ്പിച്ച പ്രതി പിന്നീട് വാഗ്ദാനം ലംഘിക്കുകയും പരസ്പരം വഴക്കിടുകയും ചെയ്തുവത്രേ. ഇതിനിടയില്‍ വീണ്ടും പീഡനത്തിന് മുതിര്‍ന്നെങ്കിലും പെണ്‍കുട്ടി സമ്മതിച്ചിരുന്നില്ല. പിന്നീട് കാര്യങ്ങള്‍ പ്രതിയുടെ വീട്ടില്‍ അറിയിക്കാന്‍ യുവതി എത്തിയ സമയത്താണ് വഴിയില്‍വച്ച് പ്രതി ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.
Discussion about this post