ഡൽഹി: കർണാടക ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടത് രാഷ്ട്രീയ സ്ഥിരതയാണെന്നും അതിന് അവർ വിശ്വസിക്കുന്നത് ബിജെപിയെ ആണെന്നും മോദി പറഞ്ഞു. രാജ്യത്തെ ജനങ്ങളാകെ ബിജെപിയിൽ വിശ്വാസം അർപ്പിക്കുന്നുവെന്നതിന്റെ തെളിവാണ് കർണാടക ഉപതെരഞ്ഞെടുപ്പ് ഫലമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത എല്ലാ വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
Discussion about this post