ഡല്‍ഹി: ഒരാള്‍ക്ക് ലൈസന്‍സോടെ കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണം മൂന്നില്‍ നിന്ന് രണ്ടായി കുറയ്ക്കുന്ന ആയുധ ഭേദഗതി ചട്ടം ലോക്സഭ പാസാക്കിയതിന് പിന്നാലെ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. തിങ്കളാഴ്ചയാണ് ലോക് സഭ ബില്‍ പാസാക്കിയത്.
തോക്കുകളുടെ എണ്ണം ഒന്നായി കുറയ്ക്കാനാണു മുന്‍പ് തീരുമാനിച്ചിരുന്നതെങ്കിലും പഞ്ചാബ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്താണ് രണ്ട് ആക്കിയത്. ഷൂട്ടിങ് താരങ്ങള്‍, സൈനികര്‍ എന്നിവര്‍ക്ക് ഇതു ബാധകമല്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികളുടെ ഭാഗമായി ആകാശത്തേക്കു വെടിവച്ചാല്‍ 2 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും. ഇത്തരം പരിപാടികളില്‍ അബദ്ധത്തില്‍ വെടിയേറ്റ് ഇതുവരെ 169 പേര് കൊല്ലപ്പെട്ടു. ആയുധ നിയമം ലംഘിക്കുന്നവര്‍ക്കുള്ള കുറഞ്ഞ ജയില്‍ ശിക്ഷ മൂന്നില്‍ നിന്ന് 7 വര്‍ഷമാക്കും. ഇത് 14 വര്‍ഷം വരെയാകാം.
Discussion about this post