പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2013-ല്‍ സി പി എം ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗിന് കത്തയച്ചത് വിവാദമാകുന്നു. ഇന്ന് അത് യഥാര്‍ത്ഥത്തില്‍ ബിജെപി സര്‍ക്കര്‍ നടപ്പിലാക്കുമ്പോള്‍ അതിനെതിരെ വില കുറഞ്ഞ ആരോപണങ്ങളുമായി മുന്നില്‍ നില്‍ക്കുന്നത് സി പി എമ്മിന്റെ ഇരട്ടത്താപ്പാണെന്നാണ് ആരോപണം. പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കണമെന്ന് 2012 ഏപ്രിലില്‍ കോഴിക്കോട് നടന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പ്രമേയവും പാസ്സാക്കിയിരുന്നു.
ഇന്ത്യയിലേക്ക് കുടിയേറിയ ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗക്കാരില്‍ പാവപ്പെട്ട പട്ടികജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് അധികവും എന്നും 2003-ല്‍ പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാ പാര്‍ട്ടികളും അനുകൂലിച്ചിട്ട് പോലും അവര്‍ക്ക് നിയമ പരിരക്ഷ നല്‍കിയിട്ടില്ലെന്നും 2012 സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ പ്രമേയത്തില്‍ പറയുന്നു.
2012 ജൂണില്‍ ഇതേ വിഷയം പറഞ്ഞ് അന്നത്തെ സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രധാനമന്ത്രി മന്മോഹന് സിംഗിന് കത്തയച്ചിരുന്നു. ആ കത്തില്‍ മന്മോഹന് സിംഗ് 2003-ല്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ സഭയില്‍ നടത്തിയ ചര്‍ച്ച പ്രകാശ് കാരാട്ട് ഓര്‍മ്മിപ്പിക്കുന്നുണ്ട്.
2003-ല്‍ അന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മന്മോഹന് സിംഗ് ബംഗ്ലാദേശിലെ മത പീഢനം സഹിക്കാനാവാതെ ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ അഭയം പ്രാപിക്കുകയാണെങ്കില്‍ അവര്‍ക്ക് പൗരത്വം ലഭിക്കാനുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്തണം എന്ന് മന്മോഹന് സിംഗ് അന്നത്തെ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനിയോട് ആവശ്യപ്പെട്ടിരുന്നു. മന്മോഹന് സിംഗിനോട് പൂര്‍ണ്ണമായും യോജിക്കുന്നു എന്നും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം ലഭിക്കാനുള്ള ചട്ടങ്ങള്‍ ഇളവ് ചെയ്ത് ബില്‍ പുനരവതരിപ്പിക്കും എന്നും അന്ന് എല്‍ കെ അദ്വാനി ഉറപ്പു കൊടുത്തു. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതോടെ പിന്നീട് ആ ബില്‍ മന്മോഹന് സിംഗ് പറഞ്ഞ ഭേദഗതികളോടെ അവതരിപ്പിക്കപ്പെട്ടില്ല.
അന്ന് സഭയില്‍ ഇരു പ്രധാന പാര്‍ട്ടികളും ഒരു അഭിപ്രായത്തിലെത്തിയിട്ട് കൂടി പത്ത് കൊല്ലമായിട്ടും ആ ഭേദഗതികള്‍ നടപ്പിലാക്കി ബില്‍ അവതരിപ്പിച്ചില്ലെന്നും, ബംഗ്ലാദേശില്‍ നിന്ന് മതപരമായ പീഡനവും ആക്രമണവും സഹിക്കാതെ ഭാരതത്തില്‍ കുടിയേറിയ പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ നരകിയ്ക്കുകയാണെന്നും സി പി എം ജനറല്‍ സെക്രട്ടറിയായിരുന്ന കാരാട്ട് മന്മോഹന് സിംഗിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
2003 ല്‍ മന്മോഹന് സിംഗും, 2012-ല്‍ പ്രകാശ് കാരാട്ടും 2013ല്‍ സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സും ആവശ്യപ്പെട്ട ഭേദഗതികളോടെ ഇന്ന് പാര്‍ലമെന്റില്‍ പൗരത്വ ബില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെതിരേ കപട പ്രചാരണം നടത്തുന്നത് സി പി എം ന്റേയും കോണ്‍ഗ്രസ്സിന്റെയും ഇരട്ടത്താപ്പാണെന്ന് അഭിപ്രായമുയരുന്നുണ്ട്. ഈ നിയമത്തില്‍ മതപരമായ വിവേചനമുണ്ട് എന്ന് സ്ഥാപിക്കാന്‍ ഭീകര സംഘങ്ങള്‍ ഉയര്‍ത്തുന്ന ആഖ്യാനങ്ങളെ പിന്തുണക്കാനായി കാലുമാറിയ സി പി എം ഇന്ന് ആരെ സഹായിക്കാനാണ് അത് ചെയ്യുന്നത് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലുയരുന്ന ചോദ്യം.
Discussion about this post