ഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ അസമിലെ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ഒരുതരത്തിലുമുള്ള അവകാശങ്ങളും നഷ്ടപ്പെടുകയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
”അസമിലെ സഹോദരി- സഹോദരന്‍മാര്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണ്. നിങ്ങളുടെ അവകാശങ്ങളോ, വിശിഷ്ടമായ വ്യക്തിത്വമോ, സംസ്‌കാരമോ നിങ്ങളില്‍ നിന്ന് എടുത്ത് മാറ്റപ്പെടുകയില്ലെന്ന് ഉറപ്പ് നല്‍കുന്നു. അവയെല്ലാം കൂടുതല്‍ സമൃദ്ധിയോടെ തഴക്കുകയും വളരുകയും ചെയ്യും”- മോദി ട്വിറ്ററില്‍ കുറിച്ചു.
ഭരണഘടനാപരമായി അസം ജനതയുടെ രാഷ്ട്രീയവും ഭാഷാവൈവിധ്യവും ഭൂമി അവകാശങ്ങളും ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിബദ്ധമാണ് കേന്ദ്രസര്‍ക്കാറും പ്രധാനമന്ത്രിയായ താനുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പൗരത്വഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധം നേരിടുന്നതിന് അസമിലും ത്രിപുരയിലും സൈന്യത്തെ വിന്യസിക്കുകയും കര്‍ഫ്യു പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കുകയും ചെയ്തിട്ടുണ്ട്.
I want to assure my brothers and sisters of Assam that they have nothing to worry after the passing of #CAB.
I want to assure them- no one can take away your rights, unique identity and beautiful culture. It will continue to flourish and grow.
— Narendra Modi (@narendramodi) December 12, 2019
Discussion about this post