മുംബൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് രാജിവെച്ച മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥന് ആഗസ്റ്റില്‍ തന്നെ വിആര്‍എസ് കൊടുത്തയാളെന്ന് റിപ്പോര്‍ട്ട്. ഒരു പ്രമുഖ മലയാളം മാധ്യമം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗത്തിന്റെ തലവനായി ഈ വര്‍ഷം ആദ്യം നിയമിതനായ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അബ്ദുര്‍ റഹ്മാന് ആണ് പൗരത്വ (ഭേദഗതി) ബില്‍ (സിഎബി) പാസാക്കിയതില്‍ പ്രതിഷേധിച്ച് രാജിവെക്കുകയാണെന്നു ട്വിറ്ററിലൂടെ ബുധനാഴ്ച അറിയിച്ചത്.
എന്നാല്‍ അബ്ദുര്‍ റഹ്മാന് ഈ വര്‍ഷം ഓഗസ്റ്റ് എട്ടിന് വി ആര് എസിന് അപേക്ഷിച്ചിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വി ആര് എസ് അപേക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ലെന്നും വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
”മുസ്ലിം സമുദായത്തില്‍ പെട്ടവരോട് വിവേചനം കാണിക്കുന്നതാണ് പൗരത്വ (ഭേദഗതി) ബില്‍ 2019. ഭരണഘടനാ വിരുദ്ധവും നിയമത്തിന് മുമ്പിലുള്ള സമത്വത്തിന്റെ അടിസ്ഥാന സവിശേഷതയ്ക്ക് വിരുദ്ധവുമാണ് ബില്‍. ഞാന്‍ ബില്ലിനെ അപലപിക്കുന്നു. നാളെ മുതല്‍ ഓഫീസില്‍ വരേണ്ടതില്ലെന്ന് തീരുമാനിക്കുന്നു. ഒടുവില്‍ സര്‍വീസ് ഉപേക്ഷിക്കുകയാണ്’, എന്നുമാണ് റഹ്മാന് ട്വിറ്ററിലൂടെ പറഞ്ഞത്. 21 വര്‍ഷത്തിലേറെയായി വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ഐപിഎസ് ഉദ്യോഗസ്ഥനായ റഹ്മാന്. മുസ്ലീം സമുദായത്തിന്റെ ദുരവസ്ഥയെക്കുറിച്ച് പുസ്കവും അദ്ദേഹം രചിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പൗരത്വ (ഭേദഗതി) ബില്‍ രാജ്യസഭ പാസാക്കിയത്. 105നെതിരെ 125 വോട്ടുകള്‍ക്കായിരുന്നു ബില്‍ പാസ്സായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബില്‍ അവതരിപ്പിച്ചത്. ഒറ്റരാത്രികൊണ്ട് നിലപാട് മാറ്റുന്നവര്‍ എന്ന അമിത് ഷായുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ശിവസേന രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയിരുന്നു. ലോക്സഭയില്‍ 80നെതിരെ 311 വോട്ടുകള്‍ക്ക് ബില്‍ പാസായിരുന്നു.
This Bill is against the religious pluralism of India. I request all justice loving people to oppose the bill in a democratic manner. It runs against the very basic feature of the Constitution. @ndtvindia@IndianExpress #CitizenshipAmendmentBill2019 pic.twitter.com/1ljyxp585B
— Abdur Rahman (@AbdurRahman_IPS) December 11, 2019
Discussion about this post