കൊച്ചി: യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ ജല അതോറിറ്റിയെ കുറ്റപ്പെടുത്തി കൊച്ചി മേയര്‍ സൗമിനി ജെയിന്‍. കുഴി അടയ്ക്കാന്‍ പലതവണ ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ അധികൃതര്‍ ഇതിന് തയാറായില്ലെന്നും സൗമിനി ജെയിന്‍ പറഞ്ഞു.
അപകടം ഉണ്ടായ ഭാഗം നന്നാക്കണമെന്ന് അവിടുത്തെ കൗണ്‍സിലര്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് പല തവണ ആവശ്യപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു. അടിയന്തരമായി കുഴി അടക്കാന്‍ പിഡബ്ല്യുഡിക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് ജല അതോറിറ്റി എട്ട് മാസം മുന്‍പ് കുഴിച്ച കുഴിയില്‍ വീണാണ് യുവാവ് മരിച്ചത്. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്.
Discussion about this post