ഡല്‍ഹി: രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത പോക്സോ അടക്കമുള്ള ബലാത്സംഗ കേസുകളില്‍ ഉടന്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്കി കേന്ദ്രസര്‍ക്കാര്‍. കേസുകളില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും കേന്ദ്രം കത്തയച്ചു. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് നിര്‍ദ്ദേശം നല്‍കികൊണ്ടുള്ള കത്ത് ചീഫ് ജസ്റ്റിസുമാര്‍ക്ക് അയച്ചത്.
ഇതിന് പുറമേ പീഡന കേസുകളില്‍ രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പീഡന കേസുകളിന്മേലുള്ള വിചാരണ വൈകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍.
പീഡന കേസുകളില്‍ ഉടന്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കുന്നതിനായി രാജ്യമൊട്ടാകെ 1,203 അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് രവിശങ്കര്‍ പ്രസാദ് അറിയിച്ചു. നിലവില്‍ 700 അതിവേഗ കോടതികളാണ് പീഡനക്കേസുകള്‍ തീര്‍പ്പാക്കാനായി രാജ്യത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇതിന് പുറമേയാണ് 1,023 കോടതികള്‍ കൂടി സ്ഥാപിക്കുന്നത്.
Discussion about this post