പൗരത്വ ഭദഗതി ബില്‍ രാജ്യസഭയും കൂടി പാസാക്കിയതോടെ, ‘ബില്ലിനെതിരേ പ്രതിഷേധിച്ച്’ മഹാരാഷ്ട്ര കേഡര്‍ IPS ഉദ്യോഗസ്ഥന് അബ്ദുര്‍ റഹ്മാന് രാജിവച്ചത് ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗവും വലിയ വാര്‍ത്തയാക്കിയിരുന്നു. സിഎബിയില്‍ പ്രതിഷേധിച്ചുള്ള രാജി എന്ന നിലയിലായിരുന്നു ആഘോഷം. എന്നാല്‍ രാജിവച്ചുവെന്ന് പ്രചരിപ്പിക്കപ്പെട്ട അബ്ദുര്‍ റഹ്മാന് മൂന്ന് മാസം മുമ്പേ വിആര്‍എസിന് അപേക്ഷിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിന് പിന്നാലെ ഇയാളുടെ ഭൂതകാലം പരിശോധിച്ച് പോയ സോഷ്യല്‍ മീഡിയ രാജിയന്ന വ്യാജപ്രചരണത്തെ പൊളിച്ചടക്കുകയാണ്.
തന്റെ രാജിയെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധിപ്പിച്ച് വീരപുരുഷനാകാനുള്ള നീക്കമായിരുന്നു അബ്ദുര്‍ റഹ്മാന് ഐപിഎസ് നടത്തിയതെന്നും അത് ദയനീയമായി പൊളിഞ്ഞുവെന്നുമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ സ്ഥാപിക്കുന്നത്.
തന്റെ സമുദായത്തില്‍നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ പോലീസ് സേനയിലേക്ക് അനധികൃതമായി തിരുകിക്കയറ്റാന്‍ പോലീസ് റിക്രൂട്മെന്റില്‍ തിരിമറി നടത്തിയതിന് അന്വേഷണം നേരിടുന്നയാളാണ് ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍. റിക്രൂട്ട്മെന്റ് തട്ടിപ്പു കേസില്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇയാളുടെ പങ്കു വ്യക്തമായി പറയുന്നുണ്ട്.
2019 ഓഗസ്റ്റ് ഒന്നിന് അബ്ദുര്‍ റഹ്മാന് വിരമിക്കല്‍ അപേക്ഷയും സമര്‍പ്പിച്ചു കാത്തിരിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ബില്‍ കൊണ്ടുവന്നതും രണ്ട് സഭകളിലും പാസാക്കിയെടുത്തതും. ഇതോടെ ബില്ലില്‍ പ്രതിഷേധിച്ചാണ് രാജി എന്നു വരുത്തി തീര്‍ത്ത് തട്ടിപ്പ് കഥകളെ മൂടിവെച്ച് വീരപരിവേഷം നേടാനുള്ള ശ്രമമാണ് നടത്തിയെതന്നാണ് ആരോപണം. പ്രതിഷേധമായി ‘ഐപിഎസ് വലിച്ചെറിഞ്ഞ ധീരന്’ എന്ന പേര് ചുളുവില്‍ സമ്പാദിക്കുന്നതിനുള്ള കാഞ്ഞ ബുദ്ധി പൊളിഞ്ഞുവെന്നും സോഷ്യല്‍ മീഡിയ കണ്ടെത്തുന്നു.
Discussion about this post