മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വിഗ്ഗിനുള്ളില്‍ വച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മലയാളി പിടിയില്‍. മലപ്പുറം സ്വദേശിയായ സലാവുദ്ദീനാണ് കസ്റ്റംസിന്റെ പിടിയിലായത്. 27 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് വിഗ്ഗിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.
മുംബൈ വിമാനത്താവളത്തിലെത്തിയ സലാവുദ്ദീന്‍ പുറത്തുകടക്കാന്‍ ശ്രമിക്കവേ കസ്റ്റംസ് അധികൃതര്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വിഗ്ഗിനുള്ളില്‍ നിന്ന് സ്വര്‍ണ്ണം ലഭിച്ചത്. വിഗ്ഗിനുള്ളില്‍ വിതറിയ നിലയില്‍ സ്വര്‍ണ്ണം പൊടി രൂപത്തിലായിരുന്നുവെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദുബായിയില്‍ നിന്നാണ് 23 കാരനായ സലാവുദ്ദീന്‍ മുംബൈയില്‍ വന്നിറങ്ങിയത്. ദുബായിയില്‍ നിന്നും സലാവുദ്ദീന്റെ ആദ്യമടക്കയാത്രയിലാണ് സ്വര്‍ണ്ണം കടത്തിന് ശ്രമിച്ചത്. പരിശോധനാ സമയത്ത് പതിവില്‍ക്കൂടുതല്‍ മുടി ഉയര്ന്നിരിക്കുന്നതുമൂലമാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം.
Discussion about this post