ജാര്‍ഖണ്ഡ്: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ജാര്‍ഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“അയോധ്യയില്‍ വളരെ അടുത്ത് തന്നെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കും. ജാര്‍ഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും 11 രൂപയും ഒരു ശില ( ഇഷ്ടിക)യും സംഭാവന നല്കാന് ഞാന്‍ അപേക്ഷിക്കുന്നു”- യോഗി ആദിത്യനാഥ് പറഞ്ഞു.
സമൂഹം നല്കുന്ന സംഭാവനയിലാണ് രാമരാജ്യം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാതൊരു വിധത്തിലുള്ള വിവേചനങ്ങളുമില്ലാതെ സമൂഹത്തിന്റെ എല്ലാ കോണിലും വികസനം എത്തുമ്പോഴാണ് അതിനെ രാമരാജ്യം എന്ന് പറയുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post