മന്ത്രി കെ സി ജോസഫ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെതിരെ നടത്തിയ ഫേസ്ബുക്ക് പരാമര്‍ശത്തിനെതിരെ വി ശിവന്‍കുട്ടി എംഎല്‍എ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതി ജസ്റ്റിസ് അലക്സാണ്ടറിനെതിരെ മന്ത്രി കെ സി ജോസഫ് നടത്തിയ പരസ്യമായ ഫേസ്ബുക്ക്
വിമര്‍ശനത്തിനെതിരെയാണ് എംഎല്‍എ ഹൈക്കോടതിയെ സമീപിക്കുന്നത്.
അഡ്വക്കേറ്റ് പിപി ഉദയഭാനു മുഖേന ശിവന്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
ജസ്റ്റിസ് വന്ന വഴി മറക്കരുതെന്ന മന്ത്രിയുടേയും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും വിമര്‍ശനങ്ങളും വിവാദമായിരുന്നു. വിഷയത്തില്‍ അഡ്വക്കറ്റ് ജയശങ്കറും കോടതിയലക്ഷ്യത്തിന് മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കാണിച്ച് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
Discussion about this post