റാഞ്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ആക്രമണം അഴിച്ച് വിടുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഝാര്‍ഖണ്ഡിലെ ഗിരിഡീഹില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ബില്‍ പാസാക്കിയത് പ്രതിപക്ഷത്തിന് വയറുവേദനയുണ്ടാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം, സംസ്‌കാരം, ഭാഷ ഇവയിലൊന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ കൈകടത്തില്ല. ഇവയെല്ലാം സംരക്ഷിക്കുമെന്ന് ആസാം ജനതയ്ക്ക് ഉറപ്പ് നല്‍കുന്നു, അദ്ദേഹം പറഞ്ഞു.
മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാഗ്മ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ ചര്‍ച്ച നടത്താമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി.
Discussion about this post