ഇന്ത്യയുടെ അഭിമാനമായി ഐഎസ്ആര്‍ഒ. അഞ്ച് വര്‍ഷം കൊണ്ട് 26 വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ഇതുവഴി 1245 കോടിയാണ് ഇന്ത്യയ്ക്ക് നേടിത്തന്നത്.
രാജ്യസഭയില്‍ ഐഎസ്ആര്യുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്ര ആണവോര്‍ജ്ജ ബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗാണ് ഇത് സംബന്ധിച്ച് വിശദീകരിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഫോറിന് എക്സ്ചേഞ്ചിലൂടെ 91.63 കോടിയും ഐഎസ്ആര്‍ഒ നേടിത്തന്നു. 2019 ല്‍ 324.19 കോടിയാണ് ഇസ്രോ വിക്ഷേപണത്തിലൂടെ നേടിയത്. 2018 ല്‍ ഇത് 232.56 കോടിയായിരുന്നു.
1999 മുതല്‍ ഇതുവരെ 319 വിദേശ ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അമേരിക്ക, ബ്രിട്ടന്, ജര്‍മ്മനി, കാനഡ, സിങ്കപ്പൂര്‍, നെതര്‍ലാന്റ്സ്, ജപ്പാന്, മലേഷ്യ, അള്‍ജീരിയ, ഫ്രാന്‍സ് എന്നിവരുമായും ഉപഗ്രഹ വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.
Discussion about this post