കൊല്ലം പരവൂരിൽ വികലാംഗയായ വീട്ടമ്മയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. പൂതക്കുളം മാവിള സ്വദേശി പരട്ടവിള വീട്ടിൽ സുകുമാരന്റെ മകൻ സുധീഷ് ആണ് പിടിയിലായത്.
വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ നിരവധി പ്രാവശ്യം ഇയാൾ വീട്ടമ്മയുടെ വീട്ടിലെത്തിയതായി പൊലീസ് പറയുന്നു. വീട്ടമ്മ വിവരം നിർഭയ പദ്ധതിയിലുള്ളവരോടു പറയുകയും തുടർന്ന് പരവൂർ പൊലീസിൽ പരാതിയും നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി പൊലീസ് ഇയാളെ പിടികൂടുന്നത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Discussion about this post