കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ഗവര്‍ണര്‍ ജഗ്‌ദീപ് ഝങ്കാര്‍ രംഗത്ത്. പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി പശ്ചിമ ബംഗാളില്‍ സംഘര്‍ഷം പടരുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ ഗവർണർ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ നിയമവ്യവസ്‌ഥയ്‌ക്കെതിരേ പ്രക്ഷോഭത്തിനു പൊതു പണം ഉപയോഗിക്കുന്നതു തെറ്റ്. ഭരണഘടനാപരമായി സംസ്‌ഥാനത്തിന്റെ തലവനെന്ന നിലയ്‌ക്ക് മുഖ്യമന്ത്രിയെ വിളിച്ചിരുന്നു. പരസ്യം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗര രജിസ്‌റ്ററും ബംഗാളില്‍ നടപ്പാക്കില്ലെന്നും വ്യക്‌തമാക്കി മമത സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരസ്യം ഭരണഘടനാവിരുദ്ധമാണെന്നു ഝങ്കാര്‍ വ്യക്തമാക്കി. അധികാരത്തിലിരിക്കുന്നവര്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണം. ഇതു രാഷ്‌ട്രീയക്കളിക്കുള്ള സമയമല്ല. സംസ്‌ഥാനത്തെ ക്രമസമാധാനനില ഗുരുതരമാണ്. പൊതുസ്വത്ത് നശിപ്പിക്കപ്പെടുന്നു. ചില ജനവിഭാഗങ്ങളുടെ മനസില്‍ ഭയം കുത്തിവയ്‌ക്കുന്നു- ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
Discussion about this post