ഗുവഹാട്ടി: അന്തരിച്ച മുന്‍പ്രസിഡന്റ് ഡോ.എ.പി.ജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകയായി രാജ്യം ദുഖം ആചരിക്കവേ പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചവിട്ടിയ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി വിവാദത്തില്‍. ഇന്നലെ ഗോലാഘട്ട് ജില്ലയില്‍ തേയില തൊഴിലാളികളായ രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് തരുണ്‍ നൃത്തം ചവിട്ടിയത്. തുടര്‍ന്ന് ഗോള്‍ഫ് കോഴ്സിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.
സംഭവം വിവാദമായപ്പോള്‍ ക്ഷമാപണവുമായി മുഖ്യമന്ത്രി രംഗത്തെത്തുകയും ചെയ്തു.
അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ.അബ്ദുള്‍ കലാമിന് ആദരം അര്‍പ്പിച്ച് ഏഴു ദിവസത്തെ ദുഖാചരണമാണു രാജ്യത്തു നടക്കുന്നത്. സര്‍ക്കാരുകളുടെ ആഘോഷ പരിപാടികളൊന്നും ഈ അവസരത്തില്‍ നടക്കില്ല. മന്ത്രിമാരടക്കം പ്രമുഖരെല്ലാം ഏഴു ദിവസത്തേയ്ക്ക് പൊതുപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post