ശ്രീനഗർ: ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനത്തിനെതിരെ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ രണ്ട് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സുന്ദര്‍ബനി മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ ഇന്ത്യന്‍ ജവാന്‍ വീരമൃത്യ വരിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ വെടിയുതിര്‍ത്തത്. നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിക്കുന്നത് കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post