കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. രണ്ടു സംഘങ്ങളില്‍ നിന്നായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് 7.5 കിലോ സ്വര്‍ണമാണ് പിടികൂടിയത്.
ബുധനാഴ്ച രാവിലെ കുവൈറ്റില്‍ നിന്നെത്തിയ രണ്ട് ആന്ധ്രാ സ്വദേശികളില്‍ നിന്ന് അഞ്ചരക്കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. രണ്ട് കോടി എട്ടു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
മുംബൈ സ്വദേശിയായ യുവതിയില്‍ നിന്ന് ഡി.ആര്.ഐ രണ്ട് കിലോ സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. 116 ഗ്രാം വീതമുള്ള 17 ബിസ്കറ്റുകളാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. അറസ്റ്റിലായവര്‍ക്ക് സ്വര്‍ണ കടത്ത് സംഘവുമായുള്ള ബന്ധം അന്വേഷിച്ച് വരികയാണെന്ന് ഡി.ആര്.ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post