മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. മാധ്യമ സംഘത്തില്‍ നിന്ന് ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. മീഡിയ വണ്‍ -ഏഷ്യാനെറ്റ് ന്യൂസ് ലെ മാധ്യമ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ മംഗലാപുരത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിയത്.
പ്രതിഷേധത്തിനുള്ള അനുമതി മിക്ക സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുണ്ടെങ്കിലും ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു.
വന്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ലക്നൗ, പ്രയാഗ്രാജ്, ഗാസിയാബാദ്, മീററ്റ് , ബറേലി, പിലിബത്ത് എന്നിവിടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മധ്യപ്രദേശിലെ 44 സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗളൂരു ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലാണ് പൊലീസിന് ജാഗ്രതാനിര്‍ദേശം നല്‍കിയത്.
കര്‍ണാടകയിലെ പ്രതിഷേധങ്ങളില്‍ മലയാളികളാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നു കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ്യ പറഞ്ഞു. മംഗളുരുവില്‍ പ്രശ്നങ്ങളുണ്ടാക്കിയതു മലയാളികളാണ്, അവര്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്നും പോലീസ് സ്റ്റേഷനു തീവയ്ക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post