പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധക്കാരാല്‍ അക്രമിക്കപ്പെട്ട പോലിസ് ഉദ്യോഗസ്ഥന്റെ ചിത്രം കണ്ട് കണ്ണു നിറഞ്ഞുവെന്ന് ബോളിവുഡ് നടി കങ്കണയുടെ സഹോദരി രംഗോളി ചന്ദേല്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവരുടെ ക്രൂരമായ അക്രമണത്തിനിരയായ അലഹബാദ് എസ്പി രാജ്പാല് സിംഗ് റാണ പരിക്കേറ്റ ശേഷവും ഡ്യൂട്ടി ചെയ്യുന്ന ഫോട്ടോ പങ്കുവച്ചാണ് രംഗോളിയുടെ ട്വീറ്റ്.
‘ പോലീസുകാരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഈ ഫോട്ടോ കണ്ടപ്പോള്‍ എനിക്ക് കണ്ണീര് അടക്കാനായില്ല- രംഗോളി ചന്ദല്‍ പറയുന്നു.
https://twitter.com/Rangoli_A/status/1208015229117849605
പൗരത്വ ഭേദഗതി നിയമം 2019 ബില്‍ പാസാക്കിയതിനുശേഷം, പലയിടത്തും അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിക്കപ്പെടുന്നു.അക്രമത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ബോളിവുഡിലെ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
ബില്ലിനെ അനുകൂലിച്ച കങ്കണ റണൗത്തും രംഗത്തെത്തിയിരുന്നു. ബില്ലില്‍ മൗനം പാലിക്കുന്നവരെ ഭീരുക്കള്‍ എന്നാണ് കങ്കണ വിശേഷിപ്പിച്ചത്.
കങ്കണയെപോലെ സോഷ്യല്‍ മീഡിയ വഴിയും മറ്റു പരസ്യമായ നിലപാട് എടുക്കുന്ന വ്യക്തിയാണ രംഗോളി ചന്ദല്‍.
Discussion about this post