ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പാക് അധീന കശ്മീര്‍ ഇല്ലാത്ത ഭൂപടം അടങ്ങിയ പോസ്റ്റര്‍ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിവാദത്തില്‍. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പരിപാടിയുടെ പോസ്റ്ററാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ ബിജെപി രംഗത്തുവന്നതോടെ തരൂര്‍ ട്വീറ്റ് പിന്‍വലിച്ചു.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി ഇന്നു സംഘടിപ്പിക്കുന്ന പരിപാടിയുടെ പോസ്റ്ററാണ് വിവാദത്തിലായത്. ശശി തരൂരാണ് പരിപാടിയുടെ ഉദ്ഘാടകന്‍. ഇന്ത്യയെ വിഭജിക്കരുത് എന്ന എഴുതിയിട്ടുള്ള പോസ്റ്ററില്‍ ചേര്‍ത്തിട്ടുള്ളത് പാക് അധീന കശ്മീര്‍ ഇല്ലാത്ത ഭൂപടമാണ്.
Discussion about this post