ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തെലങ്കാന ഹൈക്കോടതിയുടെ നിര്‍ദേശം. വെറ്റിനറി ഡോക്ടറായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് ശേഷം ചുട്ടു കൊന്ന കേസിലെ പ്രതികളായ നാല് പേരെ കേസന്വേഷണത്തിനിടയ്ക്ക് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
മുഹമ്മദ് ആരിഫ്, നവീന്‍, ശിവ, ചെന്ന കേശവുലു എന്നിവരെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. തെളിവെടുപ്പിനായി കൊണ്ടുപോകും വഴി നാല് പേരും രക്ഷപെടാന്‍ ശ്രമിച്ചെന്നും ഇതിനിടയിലാണ് ഇവരെ വെടിവെച്ച് വീഴ്ത്തിയത് എന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.
നിലവില്‍ നാല് പേരുടെയും മൃതദേഹങ്ങള്‍ ഗാന്ധി ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post