ഡല്‍ഹി:ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി ആരോപണം. ഡല്‍ഹിയിലെ പത്പര്‍ഗഞ്ചിലെ റോഡ് ഷോയ്ക്കിടെ സ്ത്രീക്ക് ബേദി നെക്‌ലേസ് നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വോട്ടു വിലയ്ക്കു വാങ്ങുന്നതിനുള്ള ശ്രമമാണിതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
പേള്‍ നെക്‌ലേസുകള്‍ നല്‍കി വോട്ടര്‍മാരെ പ്രലോഭിപ്പിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് അപകടകരമാണ്. തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണിത് – എഎപി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. നേരത്തെ മറ്റു പാര്‍ട്ടികളില്‍ നിന്നും കോഴ വാങ്ങി ആം ആദ്മി പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു.
ഇതിനിടെ രണ്ടു തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വച്ചുവെന്ന ആരോപണത്തില്‍ കിരണ്‍ ബേദി കുറ്റക്കാരിയല്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കി. ഉദയ് പാര്‍ക്ക്, തല്‍ക്കത്തോറ റോഡ് എന്നിവിടങ്ങളിലെ വിലാസങ്ങളിലുള്ളതായിരുന്നു ബേദിയുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍.
അടുത്ത മാസം ഏഴിനാണ് ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. പത്തിന് ഫലം പുറത്തുവരും.
Discussion about this post