തദ്ദേശീയരുടെ ഭാഷയും ഭൂമിയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപിച്ച് അസ്സമിലെ ബി.ജെ.പി. സര്‍ക്കാര്‍. തദ്ദേശീയരുടെ ഭൂമി അവരുടേതായി തന്നെ നിലനില്‍ക്കുന്നതിന് സംസ്ഥാനം രണ്ട് നിയമങ്ങള്‍ നിര്‍മിക്കുമെന്ന് മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു.
“സാമ്പത്തികമോ മറ്റ് കാരണങ്ങളാലോ അസമിലെ തദ്ദേശീയര്‍ മറ്റ് സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ ഭൂമി ഉപേക്ഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പുതിയ ബില്‍ അനുസരിച്ച് തദ്ദേശീയരുടെ ഭൂമി തദ്ദേശീയര്‍ക്ക് മാത്രമേ വാങ്ങാന്‍ സാധിക്കുകയുള്ളൂ.”- ശര്‍മ്മ പറഞ്ഞു. നിയമത്തിന്റെ രീതികള്‍ ചര്‍ച്ച ചെയ്ത ശേഷം അടുത്ത നിയമസഭാ സെഷനില്‍ ബില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്ര ഭൂമിയും (വൈഷണവൈറ്റ് സോഷ്യോ കള്‍ചറല്‍ ഇന്സ്റ്റിറ്റിയൂഷന്), പൈതൃക സ്ഥലങ്ങളും സംരക്ഷിക്കുന്നതിനാണ് മറ്റൊരു നിയമം.
അസമീസ് സംസ്ഥാനത്തെ ഭാഷയാക്കണം എന്നതാണ് മറ്റൊരു പ്രധാന ആവശ്യം. ഇതിനായി ആര്‍ട്ടിക്കിള്‍ 345 ഭേദഗതി ചെയ്യണമെന്നാവശ്യപ്പ് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. ബറക് വാലി, ബോഡോലാന്‍ഡ് പ്രദേശത്തെ ജില്ലകള്‍, പര്‍വത ജില്ലകള്‍ എന്നിവിടങ്ങളിലൊഴികെ അസമീസ് പ്രധാന ഭാഷയാക്കണം എന്നാണ് ആവശ്യം.
Discussion about this post