ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചെന്നൈയില്‍ നാളെ നടത്താനിരിക്കുന്ന റാലിക്ക് ഉപാധികളോടെ മദ്രാസ് ഹൈക്കോടതി അനുമതി നല്കി. സമാധാനപരമായി പ്രതിഷേധ റാലി നടത്താമെന്ന് കോടതി പറഞ്ഞു. പ്രതിഷേധം മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തണം എന്നും കോടതി നിര്‍ദ്ദേശിച്ചു. കോടതിയില്‍ ഇത് സംബന്ധിച്ച വാദം തുടരുകയാണ്.
ചെന്നൈയില്‍ നാളെ നടത്താനിരിക്കുന്ന പ്രതിഷേധ റാലിക്ക് എതിരെ ഇന്ത്യന്‍ മക്കള്‍ കക്ഷിയാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കുകയാണ്. ജസ്റ്റിസ് വൈദ്യനാഥന്, ജസ്റ്റിസ് ആശ എന്നിവരുടെ പ്രത്യേക ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
പൊലീസ് അനുമതി ലഭിക്കാത്ത ഒരു റാലിക്കാണ് പ്രതിപക്ഷം ഒരുങ്ങുന്നതെന്നും ഇത്തരമൊരു റാലി സംഘര്‍ഷത്തിലേക്ക് വഴിവെക്കുമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ.സ്റ്റാലിന്, മക്കള്‍ നീതി മയ്യം അദ്ധ്യക്ഷന്‍ കമല്ഹാസന് ഉള്‍പ്പെടെയുള്ളവര്‍ ഒന്നിച്ച് അണിനിരിക്കുന്ന റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
അതേസമയം പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിച്ചാല്‍ നടപടിയുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്ക് ഡീന്‍ താക്കീത് നല്കി. . അതേ സമയം പോണ്ടിച്ചേരി സര്‍വകലാശാലയില്‍ രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് ബഹിഷ്കരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തു. മധുരയില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ആയിരക്കണക്കിന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post