ചെന്നൈ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്ത ജർമൻ വിദ്യാർഥിയെ തിരിച്ചയച്ച് മദ്രാസ് ഐഐടി. ട്രിപ്സൺ സർവകലാശാലയിൽ നിന്നു ഫിസിക്സ് പഠനത്തിനെത്തിയ ജർമൻ സ്വദേശി ജേക്കബ് ലിൻഡനോടാണു ഒരു സെമസ്റ്റർ ബാക്കി നിൽക്കെ രാജ്യം വിടാൻ ആവശ്യപ്പെട്ടത്.
ഞായറാഴ്ച രാവിലെ നോട്ടിസ് കിട്ടിയതിനു പിന്നാലെ ജേക്കബ് രാത്രി ജർമനിയിലേക്കു തിരിച്ചു.
അതേസമയം സമരത്തിനു കർശന നിയന്ത്രണമേർപ്പെടുത്തി കഴിഞ്ഞ ദിവസം ഡീൻ വിദ്യാർഥികൾക്കു സർക്കുലർ അയച്ചിരുന്നു.
Discussion about this post