സംവിധായകനും സംഗീത സംവിധായകനുമായ വിജിത് നമ്പ്യാര്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവ ചരിത്രം സിനിമയാക്കാന്‍ ഒരുങ്ങുന്നു. മോഹന്‍ലാല്‍ ചെമ്പൈയുടെ കഥാപാത്രമായി എത്തുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചനകള്‍. ഇന്ത്യയിലെ മികച്ച ടെക്നീഷ്യന്മാര് ഒരുമിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
പ്രശസ്ത പഴയകാല സംഗീത പ്രതിഭ ബി എ ചിദംബരനാഥിന്റെ ശിഷ്യന് കൂടിയാണ് വിജിത്.
ഈ സിനിമ വരുകയാണെങ്കില്‍ അത് മലയാളത്തിലെയും ലോക സിനിമയിലെയും മറ്റൊരു ക്ലാസിക് ആകുമെന്ന് തീര്‍ച്ചയുണ്ടെന്ന് പി ആര് സുമേരന്‍ പറഞ്ഞു.
Discussion about this post