കൊച്ചി: പൗരത്വ നിയമഭേദഗതിക്കെതിരെ കൊച്ചിയില്‍ സിനിമാ താരങ്ങളുടെ നേതൃത്വത്തില്‍ നടന്ന പീപ്പിള്‍സ് ലോങ്ങ് മാര്‍ച്ചില്‍ പിഞ്ചുകുട്ടികളെ പങ്കെടുപ്പിച്ചതില്‍ പരാതി. പൊരിവെയിലത്ത് കൊച്ചു കുട്ടികളെ അടക്കമുള്ളവരെ തെരുവില്‍ ഇറക്കിയെന്ന് കാട്ടി യുവമോര്‍ച്ചയാണ് പരാതി നല്‍കിയത്. മാര്‍ച്ചില്‍ അഞ്ച് മാസം പ്രായമായ കുട്ടിയെ വരെ സംഘാടകര്‍ പങ്കെടുപ്പിച്ചിരുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നത്. ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണിനാണ് യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം ബി.ജി വിഷ്ണു പരാതി നല്‍കിയത്.
പരിപാടിയുടെ സംഘാടകരായ ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ എന്ന കമാലുദീന്, ചലച്ചിത്ര സംവിധായകന് ആഷിഖ് അബു എന്നിവര്‍ക്കെതിരെ ബാലാവകാശ കമ്മീഷന് നടപടി സ്വീകരിക്കണമെന്നാണ് വിഷ്ണു പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 14 വയസില്‍ താഴെയുള്ള കുട്ടികളെ ജനകീയ സമരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ പാടില്ലെന്നുള്ള ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം പാടെ അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Discussion about this post