Friday, March 5, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘പ്രതിഷേധത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല‘; പ്രധാനമന്ത്രി

by Brave India Desk
Dec 25, 2019, 07:37 pm IST
in India
Share on FacebookTweetWhatsAppTelegram

ലഖ്നൗ: പ്രതിഷേധത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിക്കുന്നവർ ആത്മപരിശോധന നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങൾ ചെയ്തത് ശരിയോ തെറ്റോ എന്ന് അവർ ചിന്തിച്ചു നോക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശിൽ അടൽ ബിഹാരി മെഡിക്കൽ സർവ്വകലാശാലയുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച റോഡുകളും ഗതാഗത സൗകര്യങ്ങളും നമ്മുടെ അവകാശമാണ്. എന്നാൽ അവ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്. നിലവാരമുള്ള വിദ്യാഭ്യാസം നമ്മുടെ അവകാശമാണ്. അതോടൊപ്പം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷയും അദ്ധ്യാപകരോടുള്ള ആദരവും നമ്മുടെ കടമയാണ്. സുരക്ഷിതമായ അന്തരീക്ഷം നമ്മുടെ അവകാശമാകുമ്പോൾ കൃത്യനിർവ്വഹണം നടത്തുന്ന പൊലീസുകാരുടെ തൊഴിലിനെ മാനിക്കേണ്ടതും നമ്മുടെ കടമയാണ്. പ്രധാനമന്ത്രി പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയ സാഹചര്യം നമ്മൾ സമാധാനപരമായി ഉൾക്കൊണ്ടു. രാമക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ സാഹചര്യവും നമ്മൾ ഉൾക്കൊണ്ടു. പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന സാഹചര്യവും അതേ മാതൃകയിൽ നാം സ്വീകരിക്കണം. ഇത്തരം സാഹചര്യങ്ങളെയും വെല്ലുവിളികളെയും നേരിടാൻ 130 കോടി ഭാരതീയർക്ക് ക്ഷമതയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണ്ണർ ആനന്ദി ബെൻ പട്ടേൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വാജ്പേയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ വെങ്കല പ്രതിമയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.

Tags: PRIME MINISTER NARENDRA MODITOP
ShareTweetSendShare

Discussion about this post


Related News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

ഹൈദരാബാദില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേർ കസ്റ്റഡിയില്‍

അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്

Next Post

പൗരത്വ നിയമത്തെ ചൊല്ലി ശിവസേനയില്‍ പൊട്ടിത്തെറി: ബില്ലിനെ അനുകൂലിക്കുന്നുവെന്ന് എംപി ഹേമന്ത് താക്കറെ, ശിവസേന ഹിന്ദുത്വ പാര്‍ട്ടിയാണെന്ന് ഓര്‍മ്മപ്പെടുത്തല്‍

Latest News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

‘കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണം’; മീനാക്ഷി ലേഖി എം.പി

‘ഇ​ഡി ച​ട്ട​മ്പി​ത്ത​രം കാ​ട്ടി​യാ​ല്‍ ചു​ട്ട​മ​റു​പ​ടി കി​ട്ടും’: തോ​മ​സ് ഐ​സ​ക്

ഹൈദരാബാദില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേർ കസ്റ്റഡിയില്‍

അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്

‘വളരെ വേഗത്തിലും മിതമായ നിരക്കിലും ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന രാജ്യമായ ഇന്ത്യയിലായിരിക്കുന്നത് ഭാഗ്യം’; കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ കേന്ദ്ര ധനകാര്യമന്ത്രി

‘ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരും’; അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News