ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ അക്രമം നടത്തിയ 498 പേരെ തിരിച്ചറിഞ്ഞെന്ന് യു.പി പൊലീസ്. 498 പേര്‍ക്ക് അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് യു.പി പൊലീസ് പറഞ്ഞു.
ലഖ്നൗ, മീററ്റ്, സാംഭല്‍, റാംപുര്‍, മുസാഫര്‍നഗര്‍, ഫിറോസാബാദ്, കാണ്‍പുര്‍ നഗര്‍, ബുലന്ദ്ശഹര്‍ എന്നിവടങ്ങളില്‍ നടന്ന അക്രമങ്ങളിലാണ് ഇവര്‍ക്ക് പങ്കുള്ളതെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം, അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 318 പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് 14 ജില്ലകളില്‍ യു പി സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. രാവിലെ എട്ടുമുതല്‍ വൈകുന്നേരം ആറ് വരെയാണ് നിരോധനം ഏര്‍പ്പെടിത്തിയിരിക്കുന്നത്.
Discussion about this post