കാസര്‍ഗോഡ്: നീലേശ്വരത്ത് നടന്ന ആർഎസ്എസിന്റെ പഥസഞ്ചലനത്തിനു നേരെ സിപിഎം ആക്രമണം. രാജാസ് സ്കൂൾ കേന്ദ്രീകരിച്ച് നടന്ന പഥസഞ്ചലനത്തിനു നേരേയാണ് സിപിഎം ആക്രമണം നടത്തിയത്.
ആക്രമണത്തിൽ പഥസഞ്ചലനത്തിനെത്തിയ ആർഎസ്എസ് പ്രവർത്തകർക്ക് പരിക്കേറ്റു. അധികൃതരുടെ അനുമതിയോടെ നിയമപ്രകാരം നടന്ന ക്യാമ്പിനു നേരേയാണ് സിപിഎം അക്രമം.
ബസ് സ്റ്റാന്റ് ഭാഗത്തേയ്ക്ക് വന്ന ആര്‍എസ്‌എസ് പഥസഞ്ചലനത്തെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നീലേശ്വരം ബസ് സ്റ്റാന്റില്‍ വച്ച് തടയുകയായിരുന്നു.
രണ്ടു ദിവസം മുൻപ് കണ്ണൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നേരേയും സിപിഎം സംഘം അക്രമം നടത്തിയിരുന്നു. ആസൂത്രിതമായ അക്രമമാണ് തനിക്കെതിരെ നടന്നതെന്നും കേരളത്തിനാണ് ഇത്തരം പ്രവൃത്തികൾ നാണക്കേടുണ്ടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കാസർഗോഡ് അക്രമം നടന്നത്.
Discussion about this post