ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്താനെത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി അറസ്റ്റിൽ. ഡല്‍ഹി പൊലീസാണ് ബിന്ദു അമ്മിണിയെ അറസ്റ്റ് ചെയ്തത്. യു പി ഭവനു മുന്നില്‍ കലാപം നടത്താന്‍ ഭീം ആര്‍മി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഇവര്‍ക്കൊപ്പമായിരുന്നു ബിന്ദു അമ്മിണിയും. തുടര്‍ന്നാണ് ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളെന്ന പേരിലാണ് ഭീം ആര്‍മി പ്രവര്‍ത്തകര്‍ എത്തിയത്. ആദ്യം പെണ്‍കുട്ടികളെ പോസ്റ്ററുകള്‍ നല്കി അയക്കുകയും പിന്നാലെ ഭീം ആര്‍മി പ്രവര്ത്തകരെത്തുകയുമായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്നാണ് പൊലീസ് കര്‍ശന നടപടി സ്വീകരിച്ചത്.
Discussion about this post