ജമ്മു കാശ്മീർ കേന്ദ്രഭരണപ്രദേശത്ത് ഇനിമുതൽ ഷേക് അബ്ദുള്ളയുടേ ജന്മദിനം അവധിയല്ല. ജമ്മു കാശ്മീരിൽ പുതിയതായി വന്ന കേന്ദ്ര ഭരണ സംവിധാനം രണ്ട് അവധിദിനങ്ങളാണ് കലണ്ടറിൽ നിന്ന് ഇല്ലാതാക്കിയത്. ഷേക് അബ്ദുള്ളയുടെ ജന്മദിനവും രക്തസാക്ഷി ദിനവും.
ജൂലയ് 13നാണ് രക്തസാക്ഷിദിനം എന്ന പേരിൽ ജമ്മു കാശ്മീരിൽ മുൻപ് അവധിദിനം നൽകിയിരുന്നത്. 1931ൽ മഹാരാജാ ഹരിസിംഗിന്റെ പട്ടാളം വെടി വച്ച് സമരം ചെയ്ത ജനങ്ങളിൽ ചിലർ കൊല്ലപ്പെടാനിടയായ സംഭവമായിരുന്നു ജൂലയ് 13ന്റെ രക്ഷസാക്ഷിദിനമായി അവധി നൽകിയിരുന്നത്. ഇതിനൊപ്പം ഷേക് അബ്ദുള്ളയുടെ ജന്മദിനമായ ഡിസംബർ അഞ്ചും അവിടെ ഗവണ്മെന്റ് അവധിദിനമായിരുന്നു. ഈ രണ്ട് ദിവസങ്ങൾ സർക്കാർ കലണ്ടറീൽ നിന്ന് എടുത്തുമാറ്റി.
പൊതുഭരണവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ജി എൽ ശർമ്മയാണ് കലണ്ടറിലെ മാറ്റം അറിയിച്ചത്. ഇതിനൊപ്പം മഹാരാജ ഹരിസിംഗ് ഇന്ത്യൻ യൂണിയനിൽ ചേരാൻ കരാർ ഒപ്പുവച്ച ഒക്ടോബർ 26നെ പുതിയ അവധി ദിനമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. 1947 ഒക്ടോബർ 26നാണ് ജമ്മുകാശ്മീർ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ മഹാരാജ ഹരിസിംഗ് കരാർ ഒപ്പുവച്ചത്.
Discussion about this post