തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ അഖിലേന്ത്യാ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സമരമാണെന്ന് ബിജെപി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് എം.ടി. രമേശ് ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയായി ഗവര്‍ണറെ മാറ്റാനുള്ള ശ്രമം അപലപനീയമാണ്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിക്കുമ്പോള്‍ തടസ്സപ്പെടുത്തിയത് സിപിഎം നേതാവും രാജ്യസഭാംഗവുമാണെന്നും എം.ടി. രമേശ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ആരെങ്കിലും സംസാരിക്കാന്‍ പാടില്ലെന്ന തിട്ടൂരമാണ് കേരളത്തില്‍ നടന്നതെന്ന് പി. സുരേന്ദ്രന് പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമം ശരിയാണെന്ന് പറയുന്നവരെ ആക്രമിക്കുന്നു. ഇതാണോ കേരളം മുന്നോട്ടുവെക്കുന്ന ഉദാത്തമായ ജനാധിപത്യ മാര്‍ഗമെന്നും സുരേന്ദ്രന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
Discussion about this post