ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സപ്പോര്‍ട്ട് സി.എ.എ എന്ന ഹാഷ്ടാഗോടെ ട്വിറ്ററിലാണ് പ്രചരണത്തിന് തുടക്കമിട്ടിരിക്കുന്നത്.
ഇന്ത്യ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നു. കാരണം പീഡിപ്പിക്കപ്പെട്ട കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്കുന്ന നിയമമാണിത്. എന്നാല്‍ ആരുടെയും പൗരത്വം എടുത്തുമാറ്റുന്നില്ല – പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഈ സന്ദേശം ഹാഷ്ടാഗോടെ പ്രചരിപ്പിക്കണമെന്നാണ് മോദി ആവശ്യപ്പെട്ടത്.
നമോ ആപ്പിലൂടെ ഇത് സന്ദേശമായും ഗ്രാഫിക്സ് ആയും വിഡിയോയായും ലഭിക്കും. അവ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കണമെന്നും മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
#IndiaSupportsCAA because CAA is about giving citizenship to persecuted refugees & not about taking anyone’s citizenship away.
Check out this hashtag in Your Voice section of Volunteer module on NaMo App for content, graphics, videos & more. Share & show your support for CAA..
— narendramodi_in (@narendramodi_in) December 30, 2019
Discussion about this post