വര്‍ക്കല : 87ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചു ശിവഗിരി തീര്‍ത്ഥാടകര്‍ക്കായി മോദി സര്‍ക്കാരിന്റെ സമ്മാനം.ഈ വര്‍ഷം ശിവഗിരി തീര്‍ത്ഥാടകര്‍ക്കായി സ്പെഷല്‍ ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വെ മന്ത്രാലയം നിര്‍ദ്ദേശം നല്കി.
തീര്‍ത്ഥാടന ദിവസമായ ഡിസംബര്‍ 30, 31, ജനുവരി 1 എന്നീ ദിവസങ്ങളില്‍ രാവിലെ രാവിലെ 7 മണിക്ക് കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ രാവിലെ 9.50ന് വര്‍ക്കലയില്‍ എത്തിച്ചേരുകയും തിരികെ ഉച്ചയ്ക്ക് 2.05ന് വര്‍ക്കലയില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് 5.30ന് കോട്ടയത്ത് എത്തിചേരുന്ന വിധത്തില്‍ ആണ് സമയക്രമം. ഈ തീവണ്ടിക്ക് ഈ റൂട്ടിലെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ശിവഗിരിയില്‍ തീര്‍ത്ഥാടന സമയത്ത് പ്രത്യേക റിസര്‍വേഷന്‍ കൗണ്ടറും ആരംഭിച്ചിട്ടുണ്ട്. ശിവഗിരി മഠത്തിന്റെ സമഗ്ര വികസനത്തിനായി 90 കോടി രൂപ അനുവദിച്ചതിനു പിന്നാലെയാണ് ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.
Discussion about this post