ഏത് വെല്ലുവിളി നേരിടാനും സൈന്യം സജ്ജമാണെന്ന് കരസേനാ മേധാവി ഇന്ന് പ്രസ്താവന നടത്തിയിരുന്നു.
ഭീകരരുമായുള്ള ഏറ്റമുട്ടലില്‍ സൈനികര്‍ വീരമ്യൂത്യു വരിച്ചതിനെ വെറും മരണമെന്ന് വിശേഷിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്. നൗഷേരിയില്‍ പുതുവത്സര പുലരിയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികരാണ് വീരമ്യൂത്യു വരിച്ചത്.
സാധരാണ രാജ്യത്തിനായുള്ള സൈനികരുടെ ജീവല്‍ ത്യാഗത്തെ വീരമൃത്യു എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറ്. എന്നാല്‍ ചില മാധ്യമങ്ങള്‍ സൈനികരുടേത് മരണമെന്ന് വിശേഷിപ്പിക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ചാനല്‍ നല്‍കിയ ഫ്‌ലാഷിലും, തുടര്‍ന്ന് ന്യൂസ് അവതാരകയുടെ വാക്കുകളിലും വീരമൃത്യുവിനെ മരണം എന്ന് തന്നെയാണ് വിശേഷിപ്പിച്ചിരുന്നത്. സൈനികരുടെ വീരമൃത്യുവിനെ വില കുറച്ച് കാണുന്ന നിലപാടാണ് ചില മാധ്യമങ്ങള്‍ക്കുള്ളതെന്ന ആക്ഷേപം ഉയര്‍ന്നു. തീവ്രവാദികളുടെ മരണത്തെ രക്‌സാക്ഷിത്വവും, മനുഷ്യാവകാശ ലംഘനവുമായി ചിത്രീകരിക്കുന്നവരുടെ ജിഹ്വകള്‍ക്ക് സൈനികരുടേത് വെറു മരണമായി തോന്നുന്നത് സ്വാഭാവികമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം









Discussion about this post