മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭ പുനസംഘടനയെ ചൊല്ലി കോണ്‍ഗ്രസിലും, എന്‍സിപിയിലും ശിവസേനയിലും സംഘര്‍ഷം. ത്രികക്ഷി സര്‍ക്കാറില്‍ മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എ സംഗറാം തോപ്‌തെയുടെ അനുയായികള്‍ പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്തു. പൂനെ ശിവജി നഗറിലുള്ള കോണ്‍ഗ്രസ് ഭവനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തരിപ്പണമാക്കിയത്. വിദ്യാര്‍ഥി, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമ്പ്യൂട്ടറും ടെലിവിഷനും ഫര്‍ണിച്ചറുകളും ഉള്‍പ്പെടെ ഓഫീസിലെ മുഴുവന്‍ വസ്തുക്കളും നശിപ്പിച്ചു. മന്ത്രിസഭ പുനഃസംഘടനയിലും തോപ്‌തെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് സോലാപൂരിലെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പ്രവര്‍ത്തകരും രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തി.
പാര്‍ട്ടി ഓഫീസ് തകര്‍ത്ത സംഭവം അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാലാസാഹിബ് തോറത് അറിയിച്ചു.
ഉദ്ദവ് താക്കറെ മന്ത്രിസഭ പുനഃസംഘടനക്ക് ശേഷം മുതിര്‍ന്ന എന്‍.സി.പി നേതാവും മജല്‍ഗാവ് എം.എല്‍.എയുമായ പ്രകാശ് സോളങ്കിയും രാജി സന്നദ്ധത അറിയിച്ചിരുന്നു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് മുതിര്‍ന്ന ശിവസേന ാനേതാവ് സഞ്ജയ് റാവത്ത് വിട്ടു നിന്നതും തിരിച്ചടിയായി. ഈ നിലയിലെങ്കില്‍ സഖ്യസര്‍ക്കാര്‍ ഏറെ മുന്നോട്ട് പോവാനിടയില്ലെന്നാണ് വിലയിരുത്തലുകള്‍. ഒറു വിഭാഗം ബിജെപിയുമായി ചര്‍ച്ച തുടങ്ങിയതായംു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്..
Discussion about this post