ഹിന്ദുക്കള്‍ ഇന്ത്യയിലേക്കല്ലാതെ ഇറ്റലിയിലേക്ക് പോകുമോ എന്ന ചോദ്യവുമായി കേന്ദ്രസര്‍ക്കാര്‍ ജി കിഷന്‍ റെഡ്ഡി. പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും മതപീഡനം നേരിടുന്ന ഹിന്ദുക്കള്‍ സ്വഭാവികമായും ഇറ്റലിയിലേക്കല്ല, ഇന്ത്യയിലേക്കാണ് വരികയെന്നും അദ്ദേഹം പറഞ്ഞു. സിഖുകാര്‍ക്കും ഇറ്റലിയിലേക്ക് പോകാന്‍ കഴിയില്ലെന്നും കിഷന്‍ റെഡി വാരണാസിയില്‍ പറഞ്ഞു.
അവര്‍ക്ക് അഭയം മാത്രമല്ല, പൗരത്വം കൂടി നല്‍കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. പൗരത്വ ഭേജഗതി നിയമത്തില്‍ മുസ്ലീങ്ങള്‍ക്കെതിരായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മതത്തിനും, പൗരനും എതിരല്ല നിയമമെന്നും അദ്ദേഹം വിശദീകരിച്ചു.









Discussion about this post