ഡല്‍ഹി: ഈ വിളവെടുപ്പ് സീസണില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് 12000 കോടി രൂപയുടെ സമ്മാനം വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ക്കുള്ള പ്രധാനമന്ത്രിയുടെ വരുമാന പിന്തുണ പദ്ധതിയുടെ ഭാഗമായി കര്‍ണാടകയിലെ തുംകൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 6 കോടി കര്‍ഷകര്‍ക്ക് 12,000 കോടി രൂപ ഇട്രാന്‍സ്ഫര്‍ വഴി വിതരണം ചെയ്യും. വിളവെടുപ്പ് ഉത്സവങ്ങളായ മകരസംക്രാന്തി, ലോഹ്രി, ബിഹു, പൊങ്കല്‍ എന്നിവയ്ക്ക് മുന്നോടിയായി കര്‍ഷകര്‍ക്ക് 2,000 രൂപ വീതം നല്‍കുന്നതാണ് പദ്ധതി
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് സമ്മാനം നല്‍കുന്നത്. ഫെബ്രുവരി 24ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ രണ്ടായിരത്തിലധികം കോടി രൂപ 1.01 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. ഈ പദ്ധതി പ്രകാരം 14.5 കോടി ഭൂവുടമസ്ഥ കര്‍ഷകര്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടായിരം രൂപ വീതമുള്ള മൂന്ന് തുല്യ ഗഡുക്കളായി പ്രതിവര്‍ഷം 6,000 രൂപ ലഭിക്കും. നേരത്തെ ഇത് നാമമാത്ര ചെറുകിട കര്‍ഷകര്‍ക്ക് (പരമാവധി അഞ്ച് ഏക്കര്‍ വരെ ഭൂവുടമകളുള്ളത്), മാത്രമായിരുന്നു. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ പദ്ധതി വിപുലീകരിച്ചു, എല്ലാ കര്‍ഷകരെയും അവരുടെ ഭൂവുടമകളുടെ വലുപ്പം കണക്കിലെടുക്കാതെ പദ്ധതിയുടെ ഭാഗമാക്കി.
ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കി അവ വിതരണം ചെയ്തതില്‍ പഞ്ചാബ്, ഹരിയാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, കേരളം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍ പശ്ചിമ ബംഗാള്‍ പദ്ധതിയോട് വിമുഖത പ്രകടിപ്പിച്ചു. 72 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിന് സംസ്ഥാനങ്ങളുടെ നിസ്സഹകരണം വഴിവെച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ പ്രതിപക്ഷഭരണാധികാരമുള്ള സംസ്ഥാനങ്ങള്‍ തുടക്കത്തില്‍ പദ്ധതിയില്‍ ചേരുന്നതില്‍ വിമുഖത പ്രകടിപ്പിച്ചിരുന്നുവെങ്കിലും അവരും പിന്നീട് പദ്ധതിയില്‍ അണിചേര്‍ന്നു.
തുകൂരില്‍ നടക്കുന്ന ചടങ്ങില്‍ കര്‍ഷകരെ തിരഞ്ഞെടുക്കുന്നതിനായി ‘കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍’ പ്രധാനമന്ത്രി വിതരണം ചെയ്തു. തെരഞ്ഞെടുത്തവര്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള യാനങ്ങളുടെ താക്കോല്‍ വിതരണവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, കൃഷി സഹമന്ത്രി കൈലാഷ് ചൗധരി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
Discussion about this post